ആയുര്‍ആരോഗ്യസൗഖ്യം പദ്ധതിയില്‍ ഡോക്ടര്‍ നിയമനം

post

മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ആയുര്‍ആരോഗ്യസൗഖ്യം പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതയുടെ അസല്‍ രേഖകള്‍ എന്നിവയുമായി ജൂണ്‍ 28 ന് രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

ഫോണ്‍: 04936 247290.