പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷിക്കാം

post

എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടിയ ഒ.ബി.സി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളിൽ നിന്ന് പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാക്കനാട് പോലീസ് സ്റ്റേഷന് സമീപം കേരള സംസ്ഥാന ഹൗസിങ് ബോർഡ് കെട്ടിടത്തിൽ ആരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്കാണ് പ്രവേശനം. നിർദിഷ്ഠ മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ നൽകണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 12.