കൂട്ടിക്കലിലെ പ്രളയബാധിതർക്കുള്ള കുടുംബശ്രീയുടെ വീടുകൾ കൈമാറി

post

കോട്ടയം കൂട്ടിക്കലിലെ പ്രളയബാധിതർക്കായി കുടുംബശ്രീ പണിതു നൽകിയ നാലു വീടുകളുടെ താക്കോൽ ദാനം കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സ്ത്രീകൾ മുന്നിട്ടിറങ്ങിയാൽ എന്തും നടത്തിയെടുക്കാനാവും എന്നതിന്റെ തെളിവാണ് കൂട്ടിക്കലിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉയർന്ന വീടുകളെന്ന് മന്ത്രി പറഞ്ഞു. വീടുകൾക്കായുള്ള പണം കണ്ടെത്തുന്നത് മുതൽ നിർമ്മാണം വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളായിരുന്നു ചെയ്തത്.

കുടുംബശ്രീ ജില്ലാ മിഷൻ നേരിട്ട് നിർമ്മിച്ച് നൽകിയ മൂന്ന് വീടുകളുടെയും ഏറ്റുമാനൂർ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഒരു വീടിന്റെയും താക്കോൽ ദാനമാണ് നടന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി.