മാലിന്യമുക്ത നവകേരളം പദ്ധതി ; ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി

post

കോട്ടയം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ. രാധാകൃഷ്ണൻ, സിന്ധു വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.