കുളിർമയേകി പാച്ചമാങ്ങാ കാന്താരി ജ്യൂസും, ചക്കവരട്ടിയും

post

രുചിയുടെ മേളം തീർത്തു പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്

കേരളത്തിന്റെ കാർഷിക സംരംഭക രംഗത്ത് തൃശൂരിന്റെ സംഭാവനയായി രേഖപ്പെടുത്തുന്ന പേരാണ് പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിന്റെത്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന് കീഴിൽ ആരംഭിച്ച പീച്ചി അഗ്രി ഇൻഡസ്ട്രി പാർക്കിൽ നിലവിൽ ലഭ്യമാക്കിയിട്ടുള്ള 27 ഓളം ഭക്ഷ്യ ഉത്പന്നങ്ങൾ ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.

ജൈത്രി എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന പച്ചമാങ്ങ കാന്താരി, നെല്ലിക്ക കാന്താരി, മാംഗോ ജ്യൂസുകൾ, വിവിധയിനം അച്ചാറുകൾ, സിറപ്പുകൾ എന്നിവയാണ് എന്റെ കേരളം മെഗാ എക്സിബിഷനിലെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിന്റെ സ്റ്റാളിൽ നൽകുന്നത്. ഉയർന്ന ഗുണ നിലവാരവും , നൂതനമായ പാക്കിങ്ങും, വേറിട്ട രുചിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രത്യേകതയാണ്. നാടൻ രുചികളുടെ കുളിർമ്മ നൽകുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ സ്റ്റാളിലുണ്ട്. കുട്ടികളെ അടക്കം ആകർഷിക്കുന്ന, ചോക്കലേറ്റ് രൂപത്തിലുള്ള ബനാന ടോഫിയും ജാക്ക് ടോഫിയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.