ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡായ തഴമേലില്‍(എസ് സി) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാല്‍ വോട്ടെടുപ്പ് ദിവസമായ മെയ് 30ന് വാര്‍ഡിന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കൊല്ലം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന തഴമേല്‍ ലൈബ്രറി, ജെറിയാട്രിക് ക്ലബ് എന്നിവയ്ക്ക് മെയ് 29നും അവധി നല്കി.
തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല. ഉപതിരഞ്ഞെടുപ്പില്‍ സമ്മതിദായകരായുള്ള മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ പോളിങ് സ്റ്റേഷനില്‍ എത്തി വോട്ട് ചെയ്യാനുള്ള അനുമതി സ്ഥാപനമേധാവികള്‍ നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു.