സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു

post

ജില്ലയിലെ ഏതു രജിസ്ട്രേഷൻ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ചെയ്യാൻ പദ്ധതി: മന്ത്രി

സമ്പൂർണ ഇ-സ്റ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കോട്ടയം ജില്ലയിലെ കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. മട്ടന്നൂർ, അഴിയൂർ, തിരുവള്ളൂർ, വില്യാപ്പിളളി കൊടക്കൽ, തൃപ്രയാർ, കോതമംഗലം എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോഴിക്കോട് രജിസ്‌ട്രേഷൻ കോംപ്ലക്‌സ്, വർക്കല സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു.


രജിസ്ട്രേഷൻ വകുപ്പിന് മുൻ വർഷത്തെക്കാൾ 1200 കോടി രൂപയുടെ വരുമാന വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആധുനികവത്കരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പ്. രജിസ്ട്രേഷൻ നടപടികൾ ജില്ലയിലെ ഏതു രജിസ്ട്രേഷൻ ഓഫീസിൽ നിന്നും പൂർത്തിയാക്കാവുന്ന തരത്തിൽ ലഘൂകരിക്കാനുള്ള പദ്ധതികൾ നടത്തിവരികയാണ്. മുൻ ആധാരങ്ങൾ എല്ലാം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു. ആറു ജില്ലകളിൽ അതിന്റെ നടപടികൾ പൂർണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .