ട്രഷറികളില്‍ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് മെയ് 31വരെ നിര്‍ത്തിവച്ചു

post

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് രോഗവ്യാപനം തടയുന്നതിനും രോഗം വരാതെ പ്രതിരോധിക്കുന്നതിനുമായി ട്രഷറികളില്‍ നടത്തുന്ന പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് മെയ് 31വരെ നിര്‍ത്തി. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെന്‍ഷന്‍കാര്‍ ജൂണ്‍ 30ന് മുന്‍പ് ലൈഫ് മസ്റ്ററിങ് നടത്തിയാല്‍ മതി. ഇവരുടെ പെന്‍ഷന്‍ ലൈഫ് മസ്റ്ററിങ് ചെയ്തിട്ടില്ല എന്ന കാരണത്താല്‍ തടയില്ല.

കൂടാതെ ട്രഷറികളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ നേരിട്ടെത്തി സേവനം സ്വീകരിക്കുന്നതിനുള്ള സംവിധാനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ആവശ്യക്കാര്‍ക്ക് ഫോണില്‍ വിളിച്ചും ഹെല്‍പ് ഡസ്‌കിലേക്ക് ഇ-മെയില്‍ അയച്ചും സേവനം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ - 1800 4255 176.