കൈനകരിയില്‍ സൗജന്യ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം

post

ആലപ്പുഴ: കൈനകരി പഞ്ചായത്തില്‍ സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്റ് ഷെയറും സി.പി. സാലിഹ് ചെയര്‍മാനായ വലപ്പാട് സി.പി. ട്രസ്റ്റും സംയുക്തമായാണ് പഞ്ചായത്തിലുടനീളം മൂന്നു വള്ളങ്ങളിലും നാല് വാഹനങ്ങളിലുമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത് വരെ സൗജന്യമായി ജലം വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വയോജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കുമായി 60 ഫാനുകളും ചടങ്ങില്‍ വിതരണം ചെയ്തു.