നിയമസഭാദിനാചരണം: പൊതുജനങ്ങൾക്ക് നിയമസഭാ ഹാൾ, മ്യൂസിയം സന്ദർശിക്കാം

കേരള നിയമസഭാദിനാചരണം ഏപ്രിൽ 27ന് നടക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ച ദേശീയനേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും.
നിയമസഭാദിനാഘോഷത്തോടനുബന്ധിച്ച് മേയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി എട്ട് വരെ നിയമസഭാ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. പൊതു അവധി ദിവസങ്ങളായ ഏപ്രിൽ 30, മേയ് 1 തീയതികളിൽ ഉച്ച രണ്ട് മുതൽ രാത്രി എട്ട് വരെയും പൊതുജനങ്ങൾക്ക് സന്ദർശിക്കാം.