വിദ്യാലയങ്ങളില്‍ ക്ലാസ്സ് റൂം ലൈബ്രറികള്‍ ഒരുക്കി പെരുമ്പളം ഗ്രാമപഞ്ചായത്ത്

post

ക്ലാസ്സ് മുറികളില്‍ ലൈബ്രറി സൗകര്യമൊരുക്കി ആലപ്പുഴ പെരുമ്പളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമത്തിലെ മൂന്നു എല്‍.പി. സ്‌കൂളുകളിലെ 22 ക്ലാസ് റൂമുകളിലായി പ്രത്യേകം അലമാരകളില്‍ ക്രമീകരിച്ചിട്ടുള്ള ആയിരത്തില്‍ അധികം പുസ്തകങ്ങള്‍ ആണ് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് കൈമാറിയത്.

ചെറുപ്രായത്തിലെ തന്നെ കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതു ലൈബ്രറിയില്‍ നിന്നും വ്യത്യസ്തമായി ക്ലാസ് റൂമുകള്‍ക്കുള്ളില്‍ തന്നെ ലൈബ്രറി സൗകര്യം ഒരുക്കി നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ക്ലാസ്സ് റൂമിനുള്ളില്‍ നിന്നു തന്നെ എടുത്തു വായിക്കുവാനുള്ള സൗകര്യം ഇതുവഴി ലഭ്യമാകും.