അരൂരിലെ അറുപതുകണ്ണ് നികര്‍ത്തു റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി

post

ആലപ്പുഴ ജില്ലയിലെ അരൂര്‍ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം. ദീര്‍ഘനാളായി ശോചനീയാവസ്ഥയിലായിരുന്ന അറുപതുകണ്ണ് നികര്‍ത്തു റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായത്.

വാര്‍ഡിലെ നിരവധി കുടുംബങ്ങളുടെ പ്രധാന യാത്ര മാര്‍ഗമായിരുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ജില്ല പഞ്ചായത്ത് എസ്.സി. ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്. 174 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള റോഡ് മികച്ച നിലവാരത്തില്‍ ടാര്‍ ചെയ്താണ് പുനര്‍മിര്‍മിച്ചത്.