ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു

post

മലപ്പുറം: ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് 14 വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് നടക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിജ്ഞാപനം നവംബര്‍ 21ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക 21 മുതല്‍ 28 വരെ സമര്‍പ്പിക്കാം. സൂക്ഷമപരിശോധന 29ന് നടക്കും. പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ രണ്ട് ആണ്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും.