കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

post

ആലപ്പുഴ: കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി ആലപ്പുഴ ജില്ലയില്‍ എത്തിയിട്ടുള്ള മുഴുവന്‍ പേരും സ്വമേധയാ വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എത്തിച്ചേര്‍ന്നതിന്റെ വിശദാംശങ്ങള്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ (0477 2239999) അറിയിക്കുകയും വേണം. കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്ന് വന്നവര്‍  സ്വമേധയാ ആരോഗ്യവകുപ്പിനെ അറിയിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ ഈ നിര്‍ദ്ദേശം.

ഇപ്രകാരം വന്നവര്‍  കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. ഇവര്‍ ആരോഗ്യ വകുപ്പുമായി ഉടന്‍ ബന്ധപ്പെടേണ്ടത്  സ്വന്തം രോഗപ്രതിരോധത്തിനും സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യത്തിനും  അത്യന്താപേക്ഷിതമാണെന്നും കലക്ടര്‍ പറഞ്ഞു.

നിരീക്ഷണത്തിലുള്ള കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിച്ചതിനുശേഷം മാത്രം നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചികിത്സ തേടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു