ഗോത്രപൈതൃക പ്രദർശന വിപണന സ്റ്റാളുകൾ വാടകയ്ക്ക്; അപേക്ഷ ക്ഷണിച്ചു

post

പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ കൊച്ചിൻ ഫോർഷോർ റോഡിൽ പ്രവർത്തിക്കുന്ന ഗോത്ര പൈതൃക കേന്ദ്രത്തിലെ 10 പ്രദർശന വിപണന സ്റ്റാളുകൾ വാടകയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിലേക്ക് സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗക്കാർ ഉൽപ്പാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനാണ് പ്രസ്തുത സ്റ്റാളുകൾ അനുവദിക്കുക.

പ്രസ്തുത വിപണന സ്റ്റാളുകളിലൂടെ എന്തെല്ലാം ഉൽപ്പന്നങ്ങളാണ് വിപണനം നടത്തുന്നതെന്ന വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. സ്റ്റാളുകൾക്കായി മുമ്പ് അപേക്ഷിച്ചിരുന്നവരും ഈ വിജ്ഞാപനമനുസരിച്ച് പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ വെബ്‌സൈറ്റിൽ ഇതിനായി നൽകുന്ന ലിങ്ക് മുഖേന ഓൺലൈനായോ ഫെബ്രുവരി 15നു മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2304594, 0471- 2303229. ഇ-മെയിൽ: keralatribes.com. വെബ്‌സൈറ്റ്: www.stdd.kerala.gov.in.