എയർപോർട്ടിൽ ജോലി നേടാൻ അവസരം

post

രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്. എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ' അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാം. നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം 'GMR ഏവിയേഷൻ അക്കാഡമിയുടെ' നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , കളമശ്ശേരിയിൽ വച്ചു ഉടനെ ആരംഭിക്കും. പ്രായപരിധി : 18 - 27 വയസ്സ് .

കൂടുതൽ വിവരങ്ങൾക്കായ് പ്രവൃത്തിദിവസങ്ങളിൽ 10 മുതൽ 5 മണി വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , കളമശ്ശേരിയിൽ ഉള്ള GMR ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക : +91 7907842415 , +91 7012969277. E-mail : mathews.pb@gmrgroup.in, lakshmi.menon@gmrgroup.in