മാധ്യമ പ്രവർത്തകർക്ക് ഡാറ്റ ജേർണലിസം ശില്പശാല ഫെബ്രുവരി 4ന്

കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന ശില്പശാല സംഘടിപ്പിക്കും. 2023 ഫെബ്രുവരി 4ന് കേരള മീഡിയ അക്കാദമി ഹാളിലാണ് ശില്പശാല. ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധർ ശില്പശാല നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് https://goo.gle/datadialogue എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് ആയിരിക്കും പ്രവേശനം.