നീർച്ചാൽ മാപിംഗ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 21ന്

പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല കണ്ടെത്തി മാപ് ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും ജനുവരി 21ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും.