തരിയോട് എ.ബി.സി.ഡി ക്യാമ്പ്; ആദ്യ ദിനം 903 പേര്‍ക്ക് രേഖകള്‍ നല്‍കി

post

തരിയോട് ഗ്രാമപഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 903 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 469 ആധാര്‍ കാര്‍ഡുകള്‍, 242 റേഷന്‍ കാര്‍ഡുകള്‍, 440 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 93 ബാങ്ക് അക്കൗണ്ടുകള്‍, 178 ഡിജിലോക്കര്‍ മറ്റു സേവനങ്ങള്‍ എന്നിവയടക്കം 1938 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി. കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു.