വന്യമൃഗ ശല്യം തടയാന്‍ വൈത്തിരിയില്‍ ജനകീയ ഫെന്‍സിംഗ്

post

വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനകീയ ഫെന്‍സിംഗിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. 

ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന്റെ ഭാഗമായി ചുണ്ടേല്‍ മുതല്‍ ലക്കിടി വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ചുണ്ട, ആനപ്പാറ റോഡ് മുതല്‍ തളിമല വരെയുള്ള 5 കിലോമീറ്ററിലാണ് ജനകീയ സഹകരണത്തോടെ ഫെന്‍സിംഗ് നിര്‍മ്മിച്ചത്. രണ്ടാം ഘട്ടത്തില്‍ ലക്കിടി വരെയുടെ ഭാഗങ്ങളില്‍ നിര്‍മ്മാണം നടത്തും.

പഞ്ചായത്തില്‍ ഏറ്റവുമധികം കാട്ടാന ശല്യമുണ്ടാകുന്ന ചുണ്ടവയല്‍, തളിമല, ചേലോട്, ചുണ്ട ടൗണ്‍, വട്ടവയല്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ആനശല്യം തീര്‍ത്തും പരിഹരിക്കാന്‍ ഒന്നാംഘട്ടത്തിലൂടെ സാധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകളുടെയും കൂട്ടായ സഹകരണത്തോടെയാണ്് പദ്ധതി നടത്തുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയാണ് ജനകീയ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്.