ബണ്‍സ ക്യാമ്പയിന്‍: വെളളമുണ്ടയില്‍ 38 ഗോത്ര സംരംഭങ്ങള്‍ തുടങ്ങി

post

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബണ്‍സ ക്യാമ്പയിനിലൂടെ വെള്ളമുണ്ടയില്‍ 38 ഗോത്ര സംരംഭങ്ങള്‍ തുടങ്ങി. തയ്യല്‍, പലഹാര നിര്‍മ്മാണം, കൂണ്‍ വിത്ത് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ബാര്‍ബര്‍ ഷോപ്പ്, പെട്ടിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലയിലാണ് സംരംഭങ്ങള്‍ തുടങ്ങിയത്. പ്രവര്‍ത്ത നോദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വഹിച്ചു. 

ഗോത്ര മേഖലയിലെ സംരംഭങ്ങള്‍ വളര്‍ത്തുന്നതിനുളള പദ്ധതിയാണ് ബണ്‍സ ക്യാമ്പയിന്‍. മൃഗസംരക്ഷണ, സൂക്ഷ്മ സംരംഭ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുകയാണ ക്യാമ്പയിനില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഊരുകളിലും, അയല്‍ക്കൂട്ട യോഗങ്ങളിലും സംരംഭക ക്ലാസുകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരികയാണ്.

അന്‍പത് ഗോത്ര സംരംഭങ്ങള്‍ സി.ഡി.എസില്‍ മാത്രം രൂപീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ആര്‍.കെ.ഐ.ഡി, എസ്.വി.ഇ.പി എന്നിവയുടെ ആഭിമുഖ്യ ത്തിലാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്.