അഡ്വഞ്ചര്‍ ടൂറിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

post

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) അഡ്വഞ്ചര്‍ ടൂറിസവുമായി ബന്ധപ്പെട്ട് സ്‌പെഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ഫ്‌ളോറ ആന്റ് ഫോക്കസ്ഡ് ട്രെക്കിംഗ് കോഴ്‌സില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 20. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.kittsedu.org.  ഇമെയില്‍: adv.tourism@kittsedu.org.  ഫോണ്‍: 7012464487, 9544200208, 04712329468/2329539.