വെച്ചൂരിൽ വിത മഹോത്സവം ഉദ്ഘാടനം ചെയ്തു

post

കാല്‍നൂറ്റാണ്ടായി തരിശ്ശു കിടക്കുന്ന വെച്ചൂര്‍ പഞ്ചായത്തിലെ കട്ടപ്പുറം -മുര്യങ്കേരി പാടശേഖരത്തെ 25 ഏക്കര്‍ സ്ഥലം കൃഷി യോഗ്യമാക്കി നടത്തുന്ന കൃഷിയുടെ വിത മഹോത്സവം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭൂമാഫിയകള്‍ക്ക് ഒരിഞ്ച് സ്ഥലംപോലും വിട്ടുകൊടുക്കില്ലെന്നും വയലുകള്‍ നശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.