അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായേക്കും: കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കൻ അറബികടലിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബികടലിനും മുകളിലായി വടക്കൻ കേരള- കർണാടക തീരത്ത് നിന്ന് അകന്നു സ്ഥിതിചെയ്യുന്നു.പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ശക്തി കൂടിയ ന്യുന മർദ്ദ മായും (Well marked Low Pressure Area) ഡിസംബർ 15 ഓടെ മധ്യ കിഴക്കൻ അറബികടലിൽ വച്ചു തീവ്ര ന്യുന മർദ്ദമായി മാറാനും സാധ്യത ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകാനും സാധ്യത യെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.