ജില്ലാതല കേരളോത്സവം 10 മുതല്‍ കോട്ടയത്ത്

ജില്ലാതല കേരളോത്സവം ഡിസംബര്‍ 10 മുതല്‍ 12 വരെ കോട്ടയത്തു നടക്കും. 10ന് രാവിലെ 9.30ന് സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 10,11,12 തിയതികളില്‍ കലാ, കായിക മത്സരങ്ങള്‍ നടക്കും. കലാമത്സരങ്ങള്‍ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ വേദികളിലും കായിക-ഗെയിംസ് മത്സരങ്ങള്‍ നാഗമ്പടം മൈതാനം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ചെസ് അക്കാദമി, സി.എം.എസ് കോളജ് ഗ്രൗണ്ട്, ഗാന്ധിനഗര്‍ തോപ്പന്‍സ് അക്കാദമി എന്നിവിടങ്ങളിലും നടക്കും. 11 ബ്ളോക്കുകളില്‍ നിന്നും ആറു നഗരസഭകളില്‍ നിന്നുമുള്ള മത്സരാര്‍ഥികളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
കേരളോത്സവത്തിന്റെ നടത്തിപ്പിനായി ആര്‍ട്സ്, സ്പോര്‍ട്സ്, രജിസ്ട്രേഷന്‍, റിസപ്ഷന്‍, സ്റ്റേജ്, പബ്ലിസിറ്റി, ഫുഡ്, പ്രോഗ്രാം, ഫിനാന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്തും യുവജനക്ഷേമബോര്‍ഡും ചേര്‍ന്നാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.