പുകയില നിയന്ത്രണ സമിതി യോഗം ചേർന്നു

സ്കൂൾ പരിസരങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് തടയുന്നതിനുള്ള കർശന പരിശോധനകൾ നടപ്പാക്കണമെന്നു ദേശീയ പുകയില നിയന്ത്രണ സമിതിയുടെ ജില്ലാതല കോഡിനേഷൻ സമിതി യോഗം. ലഹരിവിരുദ്ധ പോരാട്ടത്തിനൊപ്പം പുകയിലയ്ക്കെതിരേയുള്ള ബോധവൽക്കരണപ്രവർത്തനങ്ങളും ശക്തമാക്കണമെന്നു യോഗത്തിൽ നിർദേശമുയർന്നു.
സ്കൂൾ രക്ഷാസമിതികൾ ശാക്തീകരിക്കണമെന്നും യെല്ലോ ലൈൻ ക്യാമ്പയിൻ വീണ്ടും സജീവമാകണമെന്നും നിർദേശങ്ങളുയർന്നു. ഉദ്യോഗസ്ഥതലത്തിൽ ബോധവൽക്കരണത്തിനായി ശിൽപശാലകൾ സംഘടിപ്പിക്കും. സർക്കാർ ഓഫീസുകളിൽ പുകയില വിരുദ്ധ ബോർഡുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സമിതി ചൂണ്ടിക്കാട്ടി.