അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യഫെഡിന്റെ വ്യാസ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ അഴീക്കല്‍ ഹാര്‍ബറില്‍ വ്യാസ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. അഴീക്കല്‍ ഹാര്‍ബര്‍ പരിസരത്ത് നടന്ന പരിപാടിയില്‍ മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് ഉദ്ഘാടനം നിര്‍വഹിച്ചു. തീരദേശ ജനതയുടെ മനസ്സറിഞ്ഞ പ്രവര്‍ത്തനമാണ് മത്സ്യഫെഡ് നടപ്പിലാക്കുന്നതെന്ന് മത്സ്യഫെഡ് ചെയര്മാന് പറഞ്ഞു. ഗുണമേ•യുള്ള മത്സ്യം ഫിഷ് സ്റ്റാളുകള്‍ വഴി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യഫെഡ് ഭരണ സമിതി അംഗം ജി. രാജാദാസ് അധ്യക്ഷനായി.
മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത് ഗുണമേ•യ്ക്ക് പ്രാധാന്യം കൊടുത്തുള്ള വിതരണത്തിനായാണ് വ്യാസ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ വ്യാസ സ്റ്റോറാണ് അഴീക്കലില്‍ ഉദ്ഘാടനം ചെയ്തത്. ആദ്യത്തേത് നീണ്ടകരയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സാധാരണയായി വ്യാസ സ്റ്റോറുകളില്‍ നിന്ന് ലഭ്യമാകുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ആവശ്യമായ മത്സ്യബന്ധന ഉപകരണങ്ങള്‍ കൂടാതെ വലിയ ബോട്ടുകള്‍ക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് സ്റ്റോറിന്റെ പ്രവര്‍ത്തനം. ഇതിനുള്ള ഇനങ്ങള്‍ മത്സ്യഫെഡ് ഒ.ബി.എം ഡിവിഷന്, നെറ്റ് ഫാക്ടറിയില്‍ നിന്ന് എത്തിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.