തീവ്ര ന്യൂന മർദ്ദം ചുഴലികാറ്റായി മാറിയേക്കും; കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ ഡിസംബർ 9 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് . നിലവിൽ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി കൂടിയ ന്യുന മർദ്ദ മായി( Well Marked Low Pressure Area ) മാറി തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ സ്ഥിതി ചെയ്യുന്നു . പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ന് വൈകുന്നേരത്തോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായി ( Depression ) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നും പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ചുഴലിക്കാറ്റായി( Cyclonic Storm )മാറി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് - പുതുച്ചേരി - തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം ഡിസംബർ 8 രാവിലെയോടെ എത്തിച്ചേർന്നേക്കും .ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ ഡിസംബർ 9 നു ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.