ചേര്‍ത്തല നഗരത്തിലെ മാലിന്യ നീക്കം ഇനി സ്മാര്‍ട്ടാകും

ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലെ മാലിന്യ നീക്കം സ്മാര്‍ട്ട് ആക്കുന്നതിനായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ഹരിത കര്‍മസേനയുടെ മാലിന്യ ശേഖരണവും സംസ്‌കരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമവും ഊര്‍ജ്ജിതവുമാക്കുന്നതിനായി കെല്‍ട്രോണിന്റ സഹായത്തോടെ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനാണ് ഹരിത മിത്രം. ഇനിമുതല്‍ ഹരിത കര്‍മസേന ഈ മൈബൈല്‍ ആപ്പ് ഉപയോഗിച്ചായിരിക്കും നഗരസഭ പരിധിയില്‍ അജൈവ മാലിന്യ ശേഖരണം നടക്കുക