കായംകുളം സി.ബി.എല്‍. ജലോത്സവം: ട്രാക്ക് സന്ദർശിച്ചു

ആലപ്പുഴ: കായംകുളത്ത് നംവബര്‍ 12-ന് നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെ മുന്നോടിയായി യു. പ്രതിഭ എം.എല്‍.എ, ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണ തേജ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കായംകുളം കായലിലാണ് വള്ളംകളി നടക്കുന്നത്. ഇവിടെ ട്രാക്ക് ഒരുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ട്രാക്കില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്കി. നവംബര്‍ 11-ന് നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും നടത്തും.