സംസ്ഥാനത്ത് നവംബർ ഏഴു വരെ വ്യാപക മഴയ്ക്ക് സാധ്യത

നവംബർ മൂന്നു മുതൽ ഏഴു വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതയുണ്ട്. തമിഴ്നാടിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു ഇതിന്റെ സ്വാധീനഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.