സി.ബി.എല്‍ വിജയികള്‍ക്ക് പ്രസിഡന്‍സ് ട്രോഫി നല്‍കും

post

സി.ബി.എല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയികള്‍ക്ക് പ്രസിഡന്‍സ് ട്രോഫി നല്‍കാന്‍ തീരുമാനം. സി.ബി.എല്‍ മത്സരങ്ങളോടനുബന്ധിച്ച് പ്രസിഡന്‍സ് ട്രോഫി വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ആത്മ ഹാളില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള 12 വള്ളങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക മത്സരവും സംഘടിപ്പിക്കും. വരും നാളുകളില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സ്ഥിരമായി കൊല്ലത്ത് നടത്താനും ചാമ്പ്യന്‍സ് ട്രോഫി വള്ളംകളി ജേതാക്കള്‍ക്ക് നല്‍കുന്ന ട്രോഫിയുടെ പേര് പ്രസിഡന്റസ് ട്രോഫിയെന്ന് മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും എം.പി പറഞ്ഞു. മത്സരങ്ങളുടെ ഭാഗമായി വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു. സബ് കമ്മിറ്റികള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് യോഗത്തില്‍ തീരുമാനമായി. മത്സര ട്രാക്കുകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിന് മൈനിങ് ആന്‍ഡ് ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.

cbl