കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്‌ ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു

post

രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2023- 2024 അക്കാദമിക വർഷത്തെ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്‌ ട്രെയിനിങ്ങിലേക്കുള്ള ട്രെയിനികളുടെ സെലക്ഷന് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്സ് പാസ്സായവർക്കും കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് കോഴ്‌സുകൾക്ക് 55% മാർക്ക് വാങ്ങിയവർക്കും എസ്. സി/ എസ്. ടി വിഭാഗത്തിൽ 45% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്സ് പാസ്സായവർക്കും കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് കോഴ്‌സുകൾക്ക് 50% മാർക്ക് വാങ്ങിയവർക്കും അപേക്ഷിക്കാം. 2023 ഏപ്രിൽ ഒന്നിന് 17 വയസ്സ് പൂർത്തിയാകുന്നവർക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.rajivgandhiacademyforaviationtechnology.org, 0471-2501814, ragaat@gmail.com.