നിയമസഭാ മ്യൂസിയത്തിന്റെ ഫോട്ടോ-വീഡിയോ പ്രദർശനം അരുവിത്തുറ കോളജിൽ

post

പ്രദർശനം പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യൂനിസെഫിന്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന ഫോട്ടോ-വീഡിയോ പ്രദർശനം അരുവിത്തുറ സെന്റ് ജോർജ്ജ് കോളജിൽ തുടങ്ങി. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും വിപുലമായ ശേഖരമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.

ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിന്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ നടത്തുന്ന പ്രത്യേക സെമിനാറുകളും പ്രദർശനത്തോടൊപ്പമുണ്ടാകും. സ്‌കൂൾ-കോളജ് വിദ്യാഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യമായി കാണാം.