പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന എകീകരിക്കും

post

കെഎസ്ഇബി, കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത് സംബന്ധിച്ച് മുൻ റിയാബ് ചെയർമാൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശകൾ അംഗീകരിച്ചു.

കെഎസ്ഇബി, കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത് സംബന്ധിച്ച വിഷയം പഠിച്ച് നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി.