ചങ്ങനാശേരിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി നഗരത്തിൽ ഒക്ടോബർ 23ന് രാവിലെ 8ന് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കും.
അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, നഗരസഭാധ്യക്ഷർ, ജനപ്രതിനിധികൾ, ട്രായാൽത്താലോൺ ദേശീയ താരം ബിനീഷ്, ദേശീയ നീന്തൽ താരം സുമി സിറിയക്, സാംസ്കാരിക പ്രവർത്തകർ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, യൂത്ത്/യുവ/ കാർഷിക/ അവളിടം ക്ലബ് അംഗങ്ങൾ, യൂത്ത് കോ- ഓർഡിനേറ്റർമാർ, ടീം കേരള അംഗങ്ങൾ, കോളജ് വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.