ജില്ലാ ശാസ്‌ത്രോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

post

വയനാട്: മുട്ടില്‍ ഡബ്ല്യൂ. ഒ. വി. എച്ച്. എസ്.എസ്സില്‍ ഒക്ടോബര്‍ 20, 21 തിയ്യതികളിലായി നടക്കുന്ന വയനാട് റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിന് ഒരുക്കങ്ങളായി. മേളയുടെ ഭാഗമായി ഇന്ന് (ബുധന്‍) വിവിധ മത്സരങ്ങള്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9 ന് ആരംഭിക്കും. ഗണിതശാസ്ത്രമേളയില്‍ രാവിലെ 10 ന് ടാലെന്റ്‌റ് സെര്‍ച്ച് എക്‌സാമിനേഷന്‍ (എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്), ഉച്ചയ്ക്ക് 2 ന് ക്വിസ് (എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്) എന്നീ മത്സരങ്ങള്‍ നടക്കും.

സാമൂഹ്യ ശാസ്ത്രമേളയില്‍ രാവിലെ 10 ന് എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചയ്ക്ക് 1 ന് എച്ച്.എസ്.എസ്, വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരവും നടക്കും. ശാസ്ത്രമേളയില്‍ രാവിലെ 10 ന് എച്ച്.എസ് വിദ്യര്‍ത്ഥികള്‍ക്കും ഉച്ചയ്ക്ക് 2 ന് എച്ച്.എസ്.എസ്, വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലെന്റ്‌റ് സെര്‍ച്ച് പരീക്ഷയും നടക്കും. രാവിലെ 10ന് എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചയ്ക്ക് 2 ന് എച്ച്.എസ്.എസ്, വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കും ക്വിസ് മത്സരം നടക്കും.