സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടി തലവൂര്‍ ഗ്രാമപഞ്ചായത്ത്

post

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം സ്വന്തമാക്കി പത്തനാപുരം ബ്ലോക്കിലെ തലവൂര്‍ ഗ്രാമപഞ്ചായത്ത്. 'ദി സിറ്റിസണ്‍' ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ പിടവൂര്‍ വല്ല്യേനേത്ത് ഓഡിറ്റോറിയത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ചടങ്ങില്‍ സെനറ്റര്‍മാരെയും ആദരിച്ചു.ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു