ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ഓച്ചിറ ക്ഷീരോല്‍പാദന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഒക്ടോബര്‍ 19 മുതല്‍ 26 വരെ ക്ഷീര കര്‍ഷകര്‍ക്കായി 'ശാസ്ത്രീയമായ പശു പരിപാലനം' വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ക്ഷീര കര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴിയോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ഒക്ടോബര്‍ 18ന് വൈകിട്ട് അഞ്ചിനകം 8075028868, 9947775978, 0476 2698550 നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.