വാളകം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും

post

വാളകം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. 50 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിച്ച് സര്‍ക്കാര്‍ ഓഫീസുകളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികള്‍.വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും കാബിനുകള്‍, റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍, സെര്‍വര്‍ സംവിധാനങ്ങള്‍, കുടിവെള്ള സൗകര്യം, പൊതുജനങ്ങള്‍ക്കായി വിശ്രമകേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ്, ചുറ്റുമതില്‍, ഗേറ്റ്, ഇന്റര്‍ലോക്ക് പാകിയ മുറ്റം എന്നീ ആധുനിക സൗകര്യങ്ങളോടെയാകും വാളകം വില്ലേജ് ഓഫീസ് നിര്‍മ്മിക്കുക.