കളിമണ്ണിലെ കരവിരുതിന് തിരി തെളിഞ്ഞു; 'ചമതി'ക്ക് തുടക്കം

post

കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടത്തുന്ന 'ചമതി കളിമണ്‍ കലാശില്‍പശാലക്ക് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി. വി.ശിവദാസന്‍ എം.പി. ശില്‍പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുളള പ്രവര്‍ത്ത നങ്ങള്‍ ലളിതകലാ അക്കാദമി ഏറ്റെടുക്കണമെന്നും അതിനുള്ള വേദിയായി ഇത്തരം ശില്‍പ്പശാലകളെ മാറ്റണമെന്നും എം.പി പറഞ്ഞു.

വയനാട് ജില്ലയിലെ തെരഞ്ഞെടുക്ക പ്പെട്ട കലാപ്രവര്‍ത്തകര്‍, മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയ സമൂഹങ്ങളില്‍ നിന്നും തദ്ദേശീയ സമൂഹങ്ങളില്‍ നിന്നുമുള്ള പഠിതാക്കളും ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. 4 ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പ്പശാലയുടെ ഭാഗമായി സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും.