ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് 20 മുതല്‍

post

ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 24 വരെ തിരഞ്ഞെടുത്ത ദിവസങ്ങളില്‍ നടത്തും. താലൂക്കുകള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് അദാലത്ത്. ജില്ലയിലെ പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാര്‍ദപരമായും തീര്‍പാക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്.

എല്‍.ആര്‍.എം. കേസുകള്‍, ഭൂമിയുടെ പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ്, ഭൂമി തരംമാറ്റം, സി.എം.ഡി.ആര്‍.എഫ്, ലൈഫ്, കോവിഡ്, ക്ഷേമ പെന്‍ഷന്‍, പ്രകൃതി ക്ഷോഭം എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും ആദാലത്തില്‍ ജില്ലാ കളക്ടര്‍ തീര്‍പ്പാക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 15-ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

താലൂക്കും തിയതിയും  മാവിലേക്കര- ഒക്ടോബര്‍ 20,ചെങ്ങന്നൂര്‍- ഒക്ടോബര്‍ 27,കുട്ടനാട്- നവംബര്‍ മൂന്ന്,ചേര്‍ത്തല- നവംബര്‍ 10,അമ്പലപ്പുഴ- നവംബര്‍ 17,കാര്‍ത്തികപ്പള്ളി- നവംബര്‍ 24