എന്‍.സി.സി വകുപ്പില്‍ ബോട്ട് കീപ്പര്‍ തസ്തികയുടെ നീന്തല്‍ പരീക്ഷ

ജില്ലയില്‍ എന്‍.സി.സി വകുപ്പില്‍ ബോട്ട് കീപ്പര്‍ (കാറ്റഗറി നമ്പര്‍ 547/2019) തസ്തികയുടെ നീന്തല്‍ പരീക്ഷ ഒക്ടോബര്‍ 13,14,15 തീയതികളില്‍ തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
അഡ്മിഷന്‍ ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വിമുക്ത ഭടന്‍ ആണെന്ന് തെളിയിക്കുന്ന രേഖ (ഡിസ്ചാര്‍ജ് ബുക്ക്, പി.പി.ഒ), നീന്തല്‍ പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനാവശ്യമായ വസ്ത്രങ്ങള്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ച തീയതിയില്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.