ഗാന്ധി ജീവചരിത്ര ചിത്രപ്രദര്‍ശനം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനവും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ ചിത്രപ്രദര്‍ശനവും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ഓച്ചിറ സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ പരിപാടി സംഘടിപ്പിച്ചത്.
മഹാത്മാഗാന്ധിയുടെ ജനനം മുതല്‍ അന്ത്യം വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ 150 ചിത്രങ്ങളാണ് ഒരുക്കിയത്. ജാലിയന്‍വാലാബാഗ്, ദണ്ഡിയാത്ര, വട്ടമേശ സമ്മേളനം, ശ്രീനാരായണഗുരു, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് ചാര്‍ലി ചാപ്ലിന്‍, മൗണ്ട് ബാറ്റന്‍ പ്രഭു, മുഹമ്മദാലി ജിന്ന, ജാംനാലാല്‍ ബജാജ് തുടങ്ങിയ ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച, കറാച്ചി കോണ്‍ഗ്രസ്, നവഖാലിലെ ശാന്തി ദൂത്‌യാത്ര എന്നിവ മഹാത്മാവിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി. കേരളത്തില്‍ ഗാന്ധിജി നടത്തിയ സന്ദര്‍ശന കാലത്തുള്ള പ•ന ആശ്രമം, ഉളിയക്കോവിലിലെ സന്ദര്‍ശനം, ഇലന്തൂര്‍ സന്ദര്‍ശനം, വൈക്കം സത്യാഗ്രഹം, മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സന്ദര്‍ശനം എന്നിവയും അപൂര്‍വ കാഴ്ചയായി.