വെച്ചൂരിനെ സമ്പൂർണ രക്തഗ്രൂപ്പ് സാക്ഷരത ഗ്രാമമാക്കുന്നു

post

വെച്ചൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ രക്തസാക്ഷരത ഗ്രാമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള എല്ലാവരുടെയും രക്ത ഗ്രൂപ്പ് നിർണയിച്ചു വെച്ചൂരിനെ സമ്പൂർണ രക്ത സാക്ഷരത ഗ്രാമമാക്കി മാറ്റുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു.

പതിനൊന്നം വാർഡിൽ ചക്കംഞ്ചേരിൽ ഗോപാലകൃഷ്ണൻ നായരുടെ വീട്ടിൽ എത്തിയ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. രക്തഗ്രൂപ്പ് നിർണയിക്കുന്നതിനോടൊപ്പം തന്നെ ജീവിതശൈലി രോഗ നിർണയവും നടത്തി, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് നേതൃത്വം നൽകും.