റബ്ബര്‍ പാലില്‍ നിന്നും ഉത്പന്നങ്ങള്‍: പരിശീലനം നല്‍കുന്നു

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ചങ്ങനാശ്ശേരിയിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പരിശീലന നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2720311, 9744665687, 9846797000. ഇ-മെയില്‍: cfscchry@gmail.com