വിവരങ്ങള്‍ നല്‍കണം

post

പി.എം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കളും, റവന്യൂ പോര്‍ട്ടലില്‍ ഡിജിറ്റല്‍ രേഖകള്‍ ചേര്‍ത്തിട്ടില്ലാത്തുമായ കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ നല്‍കണം. പന്ത്രണ്ടാം ഗഡു ലഭിക്കുന്നതിന് സെപ്റ്റംബര്‍ 30ന് മുമ്പ് 2022-23ലെ കരം ഒടുക്കിയ രസീതോ, പട്ടയമോ, ആധാരമോ, വനാവകാശരേഖയോ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. കര്‍ഷകര്‍ ഇ.കെ.വൈ.സിയും ചെയ്യണമെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.