ഗോദാനം പദ്ധതി: അതി ദരിദ്ര വനിതകള്‍ക്ക് അപേക്ഷിക്കാം

post


ക്ഷീര വികസന വകുപ്പിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുള്ള ഗോദാനം (1 പശു വളര്‍ത്തല്‍) പദ്ധതിക്കായി വയനാട് ജില്ലയിലെ അതി ദരിദ്ര വനിതകള്‍ക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ അതി ദരിദ്ര വിഭാഗത്തിലുള്‍പ്പെടുന്ന ലിസ്റ്റിലെ വനിതകളാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ കാലിത്തൊഴുത്ത് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

പശു, തൊഴുത്ത്, കാലിത്തീറ്റ, ഇന്‍ഷുറന്‍സ്, മരുന്നുകള്‍, പാത്രങ്ങള്‍, മറ്റു ചെലവുകള്‍ എന്നിങ്ങനെ 1,06,000/രൂപ ചെലവഴിക്കുന്നതിന്റെ 90 ശതമാനം (പരമാവധി 95,400/രൂപ) ധനസഹായം ലഭിക്കും. പശുവിനെ വകുപ്പ് മുഖേന നടപ്പിലാക്കിയ കിടാരി പാര്‍ക്കുകളില്‍ നിന്നോ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ വാങ്ങേണ്ടതാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 15 വരെ

ക്ഷീര വികസന യൂണിറ്റുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 04936202093.