വൈക്കം താലൂക്കിലെ അദാലത്ത്; 250 പരാതികള്‍ പരിഹരിച്ചു

post

കോട്ടയം:  ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടന്ന താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 250 പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. ആകെ ലഭിച്ച 327 പരാതികളില്‍ റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടവയിലേറെയും പരിഹരിച്ചു.  77 എണ്ണം വിവിധ വകുപ്പുകളിലേക്ക് തുടര്‍ നടപടികള്‍ക്കായി നല്‍കി. തുടര്‍ നടപടികള്‍ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പ്രളയ ബാധിതര്‍ക്ക് കൈവശമുള്ള ഭൂമി നിലം ആയതിനാലും തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാലും വീടുവയ്ക്കുന്നതിനുള്ള തടസം നീക്കുന്നതിന് നടപടി സ്വീകരിച്ചു.  ശ്രീനാരായണ ഓഡിറ്റോറിയത്തില്‍  നടന്ന അദാലത്തില്‍ ആര്‍.ഡി.ഒ ജി. പ്രദീപ് കുമാര്‍, തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്,  എല്‍.ആര്‍ തഹസില്‍ദാര്‍ ആര്‍. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.