അദാലത്തിൽ 206 പരാതികൾ തീർപ്പാക്കി

post

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 321 പരാതികൾ പരിഗണിക്കുകയും അവയിൽ 206 എണ്ണം തീർപ്പാക്കുകയും ചെയ്തു. മൂന്നു കേസുകളിൽ കമ്മീഷൻ സ്ഥലം സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. പുതുതായി അഞ്ചു പരാതികൾ ലഭിച്ചു.